കാസർകോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്പോർട് സ്കൂൾ ആരംഭിച്ചു

ആദിവാസി ജനതയുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് പട്ടിക വർഗ വികസന വകുപ്പ് കേന്ദ്ര സഹായത്തോടെ സ്കൂൾ ആരംഭിച്ചത്. അട്ടപ്പാടിക്ക് പിന്നാലെ ഈ വർഷം ആരംഭിച്ച രണ്ടാമത്തെ സ്കൂളാണിത്.
സി ബി എസ് ഇ സിലബസിലുള്ള സ്കൂളിൽ ആറാം ക്ലാസിൽ 54 പട്ടിക വർഗ വിദ്യാർത്ഥികളുണ്ട്. 12-ാം ക്ലാസുവരെ ഇവിടെ താമസിച്ച് പഠിക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്