ഡിജിറ്റലി കണക്റ്റഡ് ട്രൈബൽ ഏരിയ പദ്ധതി പ്രകാരം രോഗനിർണ്ണയ ക്യാമ്പ് നടത്തി
ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ ഉൾപ്പടെയുള്ള എല്ലാ മേഖലകളിലും ആദിവാസി വിഭാഗത്തെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതിനായി പട്ടികവർഗ വികസന വകുപ്പും സി-ഡാക്കും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് “ഡിജിറ്റലി കണക്റ്റഡ് ട്രൈബൽ ഏരിയ”. ഈ പദ്ധതിയുടെ ഭാഗമായി വയനാട് മാനന്തവാടിയിൽ രോഗനിർണ്ണയ ക്യാമ്പ് നടത്തി. പദ്ധതിയുടെ ഭാഗമായി പട്ടികവർഗ്ഗക്കാരായ നേഴ്സുമാർ, എഞ്ചിനീയർ, സപ്പോർട്ടിംഗ് സ്റ്റാഫ് എന്നിവരെ തിരഞ്ഞെടുത്തിരുന്നു. അവർക്കുള്ള നിയമന ഉത്തരവ് ക്യാമ്പിൽ വച്ച് കൈമാറി. പദ്ധതി മികച്ചരീതിയിൽ നടപ്പാകുന്നതിനാൽ അട്ടപ്പാടിയിലും ഇടുക്കിയിലും ഈ പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.