Documents were handed over to those who lost their base in the disaster

ദുരന്തത്തിൽ ആധാരം നഷ്ടപ്പെട്ടവർക്ക് രേഖകൾ കൈമാറി

മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിൽ ആധാരം നഷ്ടപ്പെട്ടവർക്ക് ഭൂ രേഖകൾ കൈമാറി. കളക്ടറേറ്റ് എ.പി.ജെ ഹാളിൽ നടന്ന പരിപാടിയിലാണ് രേഖകൾ വിതരണം ചെയ്തത്. രജിസ്‌ട്രേഷൻ വകുപ്പ് നേരിട്ടും മറ്റ് വകുപ്പുകൾ മുഖേനയും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ ഓഫീസുകളിൽ രജിസ്റ്റർ ചെയ്ത 145 ആധാരങ്ങളുട പകർപ്പാണ് സൗജന്യമായി നൽകുന്നത്. പകർപ്പുകൾക്ക് ആവശ്യമായ മുദ്ര വിലയും ഫീസും ഒഴിവാക്കി പ്രത്യേക ഉത്തരവുകളിലൂടെ ആധാരങ്ങൾ ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ടതായ സാക്ഷ്യപത്രത്തോടൊപ്പമാണ് രജിസ്‌ട്രേഷൻ വകുപ്പ് പകർപ്പുകൾ വിതരണത്തിന് ഒരുക്കിയത്. മേപ്പാടിയിൽ സെപ്റ്റംബർ 30 ന് പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് പകർപ്പുകൾ വിതരണം ചെയ്യും. അന്നേ ദിവസം ഇത് വരെ അപേക്ഷ നൽകാത്തവർക്ക് ആധാരത്തിന്റെ പകർപ്പിനുള്ള അപേക്ഷ നൽകാനുള്ള സംവിധാനവും രജിസ്‌ട്രേഷൻ വകുപ്പ് ഒരുക്കിയിട്ടുണ്ട്.