ശ്രീ  ഒ ആർ കേളു

ശ്രീ ഒ ആർ കേളു

 

ശ്രീ ഒ ആർ കേളു

നിയമസഭ മണ്ഡലം: മാനന്തവാടി
വകുപ്പുകൾ: പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമം

വയനാട് ജില്ലയിലെ മാനന്തവാടി നിയസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശ്രീ ഒ ആർ കേളു, രണ്ടാം പിണറായി മന്ത്രിസഭയിൽ 2024 ജൂൺ 23 നു പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയായി അധികാരമേറ്റു . വയനാട് ജില്ലയിലെ ഓലഞ്ചേരിയിൽ ശ്രീ രാമന്റെയും, ശ്രീമതി അമ്മുവിന്റെയും മകനായി 1970 ഓഗസ്റ്റ് 2 നാണു ജനനം.

ഏറെ പതിറ്റാണ്ടുകളായി പൊതുമണ്ഡലത്തിൽ സജീവ സാന്നിധ്യമായിരുന്ന ശ്രീ ഒ ആർ കേളു, 2016 മുതൽ മാനന്തവാടി നിയോജക മണ്ഡലത്തിൽ എം എൽ എ ആയും, 2021 മുതൽ പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമം സംബന്ധിച്ച കേരള നിയസഭ സമിതിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് , ബ്ലോക്ക് പഞ്ചായത്ത് അംഗമായും അംഗം , സി പി ഐ (എം) കാട്ടിക്കുളം ലോക്കൽ കമ്മിറ്റി അംഗം, സി പി ഐ (എം) മാനന്തവാടി ഏരിയ കമ്മിറ്റി അംഗം, സി പി ഐ (എം) വയനാട് ജില്ലാ കമ്മിറ്റി അംഗം, സി പി ഐ (എം) വയനാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം, സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം, ആദിവാസി ക്ഷേമസമിതി മാനന്തവാടി ഏരിയ സെക്രട്ടറി, ആദിവാസി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റ്, ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച് കേന്ദ്ര കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ഓഫീസ്: 04935-296246
ഇ മെയിൽ:orkelumla@gmail.com