പട്ടികജാതി, പട്ടിക വർഗം, പിന്നാക്ക- മറ്റർഹ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സ്കോളർഷിപ്പ് സംബന്ധിച്ച പരാതികൾ സമർപ്പിക്കാൻ സംവിധാനമേർപ്പെടുത്തി. egrantcomplaints@gmail.com എന്ന വിലാസത്തിൽ പരാതികൾ അയക്കാം. സ്റ്റൈപ്പൻഡ്, ലംപ്സം ഗ്രാന്റ് തുടങ്ങി വിവിധ പഠന സഹായങ്ങളുടെ വിതരണം പൂർണമായും പരാതിരഹിതമാക്കുകയാണ് ലക്ഷ്യം.

സ്കോളർഷിപ്പ് സംബന്ധിച്ച് നിരവധി പരാതികൾ പല തട്ടുകളിലായി ലഭിക്കുന്ന സാഹചര്യത്തിലാണ് മെയിൽ വിലാസം രൂപീകരിച്ചത്.

സ്കോളർഷിപ്പുകൾ പരാതി രഹിതവും സമയബന്ധിതവുമായി നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്