ഹയർ സെക്കൻഡറി സമുച്ചയം 10 മാസത്തിനകം
തിരുവില്വാമല ഗവ. മോഡൽ റസിഡൻഷ്യൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഹയർ സെക്കന്ററി സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. പത്തുമാസം കൊണ്ട് സമുച്ചയത്തിന്റെ പണി പൂർത്തികരിക്കാനാണ് തീരുമാനം. പട്ടികജാതി വികസന വകുപ്പിൽ നിന്ന് 3.41 കോടി രൂപ വിനിയോഗിച്ചാണ് ഹയർ സെക്കന്ററി സമുച്ചയം നിർമ്മിക്കുന്നത്. 1025 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് കെട്ടിടം ഒരുങ്ങുന്നത്. മൂന്ന് നിലകളിലായി ഒരുങ്ങുന്ന കെട്ടിടത്തിൽ ക്ലാസ് മുറികൾ, ലാബ്, പ്രിൻസിപ്പാൾ റൂം, സ്റ്റാഫ് റൂം, സ്റ്റോർ റൂം തുടങ്ങിയ സൗകര്യങ്ങളുണ്ടാകും.