മണ്ഡലം

മാനന്തവാടി

നിയമസഭ മണ്ഡലം: മാനന്തവാടി

കേരളത്തിലെ 140 സംസ്ഥാനം നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് മാനന്തവാടി സംസ്ഥാന നിയമസഭാ മണ്ഡലം. മാനന്തവാടി ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന 7 സംസ്ഥാന നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണിത്.

മാനന്തവാടി നഗരസഭയും, തവിഞ്ഞാൽ, തിരുനെല്ലി, തൊണ്ടർനാട്, വെള്ളമുണ്ട, പനമരം, എടവക എന്നീ 6 ഗ്രാമപഞ്ചായത്തുകളും, മാനന്തവാടി, പനമരം എന്നീ രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും മാനന്തവാടി മണ്ഡലത്തിൽ ഉൾപ്പെടുന്നു.കൂടാതെ സബ്കളക്ടർ ഓഫീസ്, ഡി എം ഒ, ജില്ലാ ആശുപത്രി, ജില്ലാ ജയിൽ, നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ ഓഫീസ്, വനിതാ വികസന കോർപ്പറേഷൻ ഓഫീസ്, എന്നിങ്ങനെ പ്രധാനപ്പെട്ട സ്ഥാപനങ്ങളും ഗവൺമെന്റ് മെഡിക്കൽ കോളേജ്, ഗവൺമെന്റ് എൻജിനീയറിങ് കോളേജ്, ബി എസ് സി നേഴ്സിങ് കോളേജ്, ജനറൽ നേഴ്സിങ് സ്കൂൾ, ഗവൺമെന്റ് കോളേജ്, ഗവൺമെന്റ് ഐ ടി ഐ, ഗവൺമെന്റ് പോളിടെക്നിക്ക്, ഐ എച്ച് ആർ ഡി കോളേജ്, ASAP സ്കിൽ പാർക്ക്,ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ,ഗവൺമെന്റ് ഇൻസ്റ്റ്യൂട്ട് ഫോർ ഫാഷൻ ടെക്നോളജി, ബഡ്‌സ് സ്കൂൾ, വൊക്കേഷണൽ ഹൈസെക്കൻഡറി സ്കൂൾ എന്നിങ്ങനെ പ്രധാനപ്പെട്ട വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്നു.

വിനോദസഞ്ചാര മേഖലയിൽ തെക്കൻ കാശി എന്ന് അറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രം, പഴശ്ശികുടീരം, പഴശ്ശി പാർക്ക്, വയനാടിനെ മഹോത്സവം നടക്കുന്ന വള്ളിയൂർക്കാവ് ക്ഷേത്രം, കുങ്കിച്ചിറ മ്യൂസിയം, പുരാതന ജൈന ക്ഷേത്രങ്ങൾ, മുനീശ്വരൻകുന്ന്, തോൽപ്പെട്ടി വന്യജീവി സങ്കേതം, കുറുവാ ദ്വീപ്, പക്ഷിപാതാളം, ബ്രഹ്മഗിരി ഹിൽസ്, നഗരവനം, എന്നിവയും സ്ഥിതി ചെയ്യുന്നു.

കർണാടക സംസ്ഥാനമായും കോഴിക്കോട്,കണ്ണൂർ ജില്ലകളുമായും അതിർത്തി പങ്കിടുന്ന മണ്ഡലമാണ് മാനന്തവാടി മണ്ഡലം.

2016 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പ്രതിനിധീകരിച്ച് ഒ.ആർ. കേളുവാണ് നിലവിലെ എം.എൽ.എ

 

മൊബൈൽ: 9446545146
ഓഫീസ്: 04935-296246
ഇ മെയിൽ: orkelumla@gmail.com