ലൈഫ് മിഷൻ-കരാർ ഒപ്പിടുന്ന തീയതി ഈ മാസം 10 ന് അവസാനിക്കും
ലൈഫ് മിഷൻ അർഹതാ ലിസ്റ്റിൽ ഉൾപ്പെട്ട പട്ടിക വിഭാഗക്കാർക്ക് ഭവന നിർമാണത്തിനുള്ള കരാർ ഒപ്പിടുന്ന തീയതി ഈ മാസം 10 ന് അവസാനിക്കും. അതത് തദ്ദേശസ്ഥാപനങ്ങളുമായാണ് ഗുണഭോക്താക്കൾ കരാർ ഒപ്പിടേണ്ടത്.
അർഹതാ ലിസ്റ്റിൽ പേരുള്ള എല്ലാ പട്ടിക വിഭാഗക്കാരും എത്രയും വേഗം പഞ്ചായത്തുമായി ബന്ധപ്പെട്ട് കരാർ നടപടികൾ പൂർത്തീകരിച്ചുവെന്ന് ഉറപ്പു വരുത്തണം. മൂന്നാം ഘട്ടം ലൈഫ് മിഷനിൽ പടികജാതി വിഭാഗത്തിന് 40000 വീടുകളും പട്ടികവർഗ്ഗ വിഭാഗത്തിന് 15000 വീടുകളുമാണ് നൽകുന്നത്.
#lifemission
#ldfgovernment
#leftalternative
#scstdevelopments