വെള്ളമുണ്ട ഐ ടി ഐ യ്ക്ക് അരയേക്കർ സ്ഥലം
കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് മാനന്തവാടി നിയോജക മണ്ഡലത്തിൽ ആരംഭിച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് വെള്ളമുണ്ട ഗവ: ഐ.ടി ഐ.
നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന് സ്വന്തമായി ക്യാമ്പസ് ഉണ്ടാകുന്നതിന് ഒരു നാട് ഒന്നാകെ കൂട്ടായ പരിശ്രമം നടത്തി വരികയായിരുന്നു. പ്രദേശവാസികളുടെ കൂട്ടായ്മയിൽ ഒരു ഏക്കർ ഇരുപത് സെൻ്റ് ഭൂമി വാങ്ങി ഐ.ടി. ഐ യ്ക്ക് നൽകാൻ സാധിച്ചത് മറ്റെങ്ങും കാണാത്ത ഒരു മാതൃകയാണ്.
കൂടുതൽ മികച്ച അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കാൻ അരയേക്കർ സ്ഥലം വിലക്ക് വാങ്ങി നൽകാൻ വെളളമുണ്ട ഗ്രാമ പഞ്ചായത്ത് ഭരണ സമിതി തീരുമാനിക്കുകയും തുക വകയിരുത്തുകയും ചെയ്തു.
എന്നാൽ പ്രസ്തുത പദ്ധതിക് സർക്കാരിൻ്റെ പ്രത്യേക അനുമതി ആവശ്യമായി വരികയും , നിരന്തരം തദ്ദേശ സ്വയംഭരണ വകുപ്പുമായി നടത്തിയ ഇടപെടൽ മൂലം സംസ്ഥാന സർക്കാർ അനുകൂല ഉത്തരവ് നൽകുകയും ചെയ്തിരിക്കുകയാണ്..
ഏറ്റവും മികച്ച ക്ലാസ് റൂമുകളോട് കൂടിയ കെട്ടിടം നിർമിക്കുന്നതിന് ആവശ്യമായ തുകയും സംസ്ഥാന സർക്കാർ വകയിരുത്തി കഴിഞ്ഞിട്ടുണ്ട് ….ഉടൻ തന്നെ ലഭ്യമായ സ്ഥലത്ത് പുതിയ കെട്ടിട നിർമാണം തുടങ്ങാനുള്ള ഇടപെടൽ ഉണ്ടാകും.