പട്ടിക വർഗക്കാരുടെ ചികിൽസാ സഹായ വിതരണ നടപടികൾ ഓൺലൈൻ വഴി നടപ്പാക്കാൻ ആദ്യ തീരുമാനം. വകുപ്പ് അധ്യക്ഷന്മാരും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് ജനങ്ങൾക്ക് കൂടുതൽ സഹായകരമായ തീരുമാനമെടുത്തത്.

ചികിൽസാ സഹായ വിതരണ നടപടികൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടപ്പാക്കുന്നതിന് ഇത് സഹായിക്കും. പട്ടിക വിഭാഗക്കാർക്കുള്ള ചികിൽസാ സഹായ വിതരണം കൂടുതൽ ത്വരിതപ്പെടുത്തും.