The beginning of another constituency

ഒരു മണ്ഡലകാലത്തിന് കൂടി ആരംഭം

വൃശ്ചികം ഒന്ന്…. ഒരു മണ്ഡലകാലത്തിന് കൂടി ആരംഭം കുറിക്കുകയായി. ശബരിമല തീർത്ഥാടനത്തിന്റെ മറ്റൊരു സീസൺ ഇന്ന് തുടങ്ങുന്നു. ഉത്സവ ക്രമീകരണങ്ങൾ വിലയിരുത്താൻ സന്നിധാനത്ത് ഇന്ന് നേരിട്ടെത്തി. രാവിലെ ശ്രീകോവിൽനട തുറക്കുന്ന വേളയിൽ അവിടെ സന്നിഹിതനായിരുന്നു. ദേവസ്വം ബോർഡ് പ്രസിഡന്റ്അഡ്വ. കെ.അനന്തഗോപൻ,എം.എൽ.എ. മാരായ പ്രമോദ് നാരായൺ,കെ.യു. ജനീഷ്കുമാർ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. പേമാരിയും കോവിഡുമെല്ലാം ചെറിയ തോതിൽ ഈ തീർത്ഥാടനകാലത്തെയും ബാധിക്കാമെങ്കിലും സുരക്ഷിതമായി നമുക്ക് ഈ സീസൺ മറികടക്കാൻ കഴിയേണ്ടതുണ്ട്.അതിനായി എല്ലാ തീർഥാടകരും ഒരു മനസ്സോടെ സഹകരിച്ചുകൊണ്ടു മുന്നോട്ടുപോവാൻ തയ്യാറാവണം….. ആഘോഷിക്കാം ഈ മണ്ഡലകാലം…. കരുതലോടെ, സുരക്ഷിതമായി…..