ട്രൈബൽ കോംപ്ലക്സും മൾട്ടി പർപ്പസ് ഹോസ്റ്റലും പട്ടിക വിഭാഗ വികസന കാര്യ മന്ത്രി സന്ദർശിച്ചു
പട്ടികവർഗ വികസന വകുപ്പിന്റെ ഉടമസ്ഥതതയിൽ എറണാകുളത്തുള്ള ട്രൈബൽ കോംപ്ലക്സും തൊട്ടടുത്തുള്ള മൾട്ടി പർപ്പസ് ഹോസ്റ്റലും ഇന്ന് സന്ദർശിച്ചു. നഗര ഹൃദയത്തിൽ രാജേന്ദ്ര മൈതാനത്തിനടുത്താണ് ഈ രണ്ട് സ്ഥാപനങ്ങളും.
ഈ മഹാനഗരത്തിലെത്തി പഠിക്കുന്ന പട്ടിക വർഗ വിദ്യാർത്ഥികൾക്ക് താമസിക്കാൻ ഈ ഹോസ്റ്റൽ ഉപകരിക്കും. 60 പേർക്ക് താമസിക്കാൻ സൗകര്യമുണ്ട്. മിനി കോൺഫറൻസ് ഹാളും മെസും ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. പട്ടിക വിഭാഗത്തിലുള്ളവർ ശേഖരിക്കുന്ന തനതായ വനവിഭവങ്ങളും അവർ നിർമിക്കുന്ന ഉൽപ്പന്നങ്ങളും വിപണനം ചെയ്യാനുള്ള ഇടമാണ് ട്രൈബൽ കോംപ്ലക്സ്. 14 സംരംഭകർക്ക് തൊഴിലും വരുമാനവും കണ്ടെത്തി, അവരെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ തീർച്ചയായും ട്രൈബൽ കോംപ്ലക്സിലൂടെ കഴിയും.
ഞാൻ അവിടെ നിന്ന് വളരെ ശുദ്ധമായ തേനും സോപ്പും വാങ്ങി. ഹൃദ്യമായ പെരുമാറ്റവും സ്നേഹവും കൈമുതലായ വനവാസികൾ ഈ സംരംഭത്തിലൂടെ മിടുക്കരാകുന്നത് കാണുമ്പോൾ പട്ടിക വിഭാഗ വികസന കാര്യ മന്ത്രിയെന്ന നിലയിൽ സന്തോഷമുണ്ട്.