Visit to Moozhiyar Tribal Sanctuary

മകരവിളക്കിനായി ശബരിമല സന്നിധാനത്ത് 13 ന് എത്തിയപ്പോഴാണ് ശബരിമല വനത്തിലെ ആദിവാസി സമൂഹത്തെക്കുറിച്ച് കോന്നിയുടെ ജനകീയ എംഎൽഎ ജെനീഷ് കുമാർ ഓർമിപ്പിച്ചത്.അപ്പോൾ തന്നെ തീരുമാനിച്ചു… നാളെ മൂഴിയാർ ആദിവാസി സങ്കേതം കണ്ട് മനസിലാക്കണമെന്ന്. 15 ന് രാവിലെ പമ്പയിലെത്തിയപ്പോൾ കളക്ടർ ദിവ്യ എസ് അയ്യരെ കണ്ടു.മൂഴിയാർ സന്ദർശന കാര്യം സൂചിപ്പിച്ചപ്പോൾ അവരും റെഡി.

മൂഴിയാർ പവർഹൗസിനോടു ചേർന്നുള്ള കെ എസ് ഇ ബി ക്വാർട്ടേഴ്സുകൾ സായിപ്പിൻ കുഴി ആദിവാസി ഊരിനായി നൽകണമെന്ന് ഊരു നിവാസികൾ അഭ്യർത്ഥിച്ചിട്ടുണ്ട്. നൊമാഡിക് വിഭാഗത്തിൽ പെട്ടവരെ ഇവിടെ പുനരധിവസിപ്പിക്കുന്ന കാര്യം വൈദ്യുതി വകുപ്പുമായി ആലോചിക്കണം.ട്രൈബൽ വകുപ്പ്, കെ എസ് ഇ ബി, പഞ്ചായത്ത്, വനം വകുപ്പ് എന്നിവ സംയുക്തമായി പരിശോധിച്ച് ഇവിടുത്തെ ആദിവാസികളെക്കുറിച്ച് റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്. പ്രത്യേക റിക്രൂട്ട്മെന്റിലൂടെ ആദിവാസി വിഭാഗത്തിൽപ്പെട്ട 700 പേർക്ക് ഫോറസ്റ്റ് – എക്സൈസ് വകുകളിലായി സർക്കാർ സർവ്വീസിൽ നിയമനം നൽകുന്ന കാര്യവും അവരെ അറിയിച്ചു.
ആനയിറങ്ങുന്നത് തടയാൻ ഫെൻസിങ്ങ് , വൈദ്യുതി എത്താത്ത സ്ഥലങ്ങളിൽ വൈദ്യുതി തുടങ്ങി നിരവധി ആവശ്യങ്ങൾ ഇവിടെ പരിഹരിക്കേണ്ടതുണ്ട്. ശബരിമല വനത്തിന്റെ കാവലാളായ ഇവർക്കൊപ്പം തീർച്ചയായും സർക്കാരുണ്ടാകും.

ഇവരെ സ്ഥിരമായി ഒരു സ്ഥലത്ത് താമസിപ്പിക്കുന്നതിനുള്ള നടപടികളാണ് ആദ്യം സ്വീകരിക്കേണ്ടത്. അവിടെ നിന്ന് തുടങ്ങാം മറ്റു കാര്യങ്ങൾ. ഒപ്പമുണ്ടായിരുന്നവർക്കും രുചികരമായ ഭക്ഷണം തന്ന ഊരുകൂട്ടത്തിനും നന്ദി.

#scstdevelopment