വിദ്യാർഥിനികൾക്കായി പോസ്റ്റ് മെട്രിക് ഹോസ്റ്റൽ തുറന്നു
പോസ്റ്റ് മെട്രിക് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പട്ടികവർഗ വിദ്യാർഥിനികൾക്ക് പഠന സൗകര്യമൊരുക്കുന്നത്തിനായി തൃശ്ശൂരിൽ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ തുറന്നു . വിദ്യാഭ്യാസ ഹബ്ബായി മാറുന്ന തൃശ്ശൂരിൽ ഉപരിപഠനത്തിന് ഹോസ്റ്റൽ സഹായകമാകും. ആധുനിക സാങ്കേതിക വിദ്യയും പഠനോപകരണങ്ങളും എല്ലാ വിദ്യാർഥികളിലേക്കും എത്തണം. അതിന് മികച്ച പഠനസൗകര്യം ഏർപ്പെടുത്തുന്നതിനായി ‘എല്ലാവരും ഉന്നതിയിലേക്ക്’ എന്ന ലക്ഷ്യവുമായി സർക്കാർ മുന്നോട്ട് പോകുന്നതിന്റെ ഭാഗമായിട്ടാണ് ഹോസ്റ്റൽ തുറന്നത്.
ഹോസ്റ്റലിൽ പ്രവേശനം നേടിയ വിദ്യാർഥിനികൾക്ക് മുറിയുടെ താക്കോൽ കൈമാറി. സംസ്ഥാനത്തെ പതിനൊന്നാമത് പോസ്റ്റ് മെട്രിക് ഹോസ്റ്റൽ ആണിത്. പുല്ലഴി ഹൌസിങ് ബോർഡ് ഹോസ്റ്റൽ കോംപ്ലക്സിൽ നിർമിച്ചിരിക്കുന്ന ഹോസ്റ്റൽ തൃശൂർ നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള നാല്പതോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പട്ടികവർഗ വിദ്യാർഥിനികൾക്ക് സഹായകമാകും. 14 മുറികളും 3 ഡോർമെറ്ററിയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 70 കുട്ടികൾക്ക് പ്രവേശനം നൽകാനാവും.