കേരളത്തിൽ കോവിഡ് 19 ബാധിച്ചു മുഖ്യവരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ (പട്ടികവർഗ്ഗ, പട്ടികജാതി/ന്യൂനപക്ഷ/ പൊതുവിഭാഗം) സഹായിക്കുന്നതിനായുള്ള കേരള സർക്കാരിന്റെയും കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെയും സംയുക്ത സംരംഭമായ സ്‌മൈൽ കേരള സ്വയം തൊഴിൽ വായ്പ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. 18 നും 55 നും വയസിനിടയിൽ പ്രായം ഉള്ള തൊഴിൽ രഹിത വനിതകളായ ആശ്രിതർക്ക് പരമാവധി അഞ്ച് ലക്ഷം രൂപ വരെ നൽകും. ഇവരുടെ കുടുംബ വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ കവിയരുത്. ഒരു ലക്ഷം രൂപ വരെ ഉള്ള വായ്പകൾക്ക് അപേക്ഷയോടൊപ്പം കരം അടച്ച രസീത് നൽകണം. അപേക്ഷക കേരളത്തിൽ സ്ഥിര താമസക്കാരിയായിരിക്കണം. വിശദ വിവരങ്ങൾക്കും അപേക്ഷയ്ക്കും www.kswdc.org, 0471 2328257, 9496015006.