Extreme poverty free Kerala; Handover of keys to three houses was carried out

അതിദരിദ്ര മുക്ത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച വരവൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്ന് വീടുകളുടെ താക്കോല്‍ കൈമാറ്റം നിർവഹിച്ചു. നവകേരള സദസ്സിനു മുന്നോടിയായി ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വരവൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 ലെ കദീജ നാലകത്ത്, വാര്‍ഡ് രണ്ടിലെ മറിയക്കുട്ടി പാമ്പ്ര, വാര്‍ഡ് നാലിലെ ബീവീ കൂട്ടപിലാക്കല്‍ എന്നിവര്‍ക്ക് വീടുകള്‍ വെച്ച് നല്‍കിയത്. 11 പേര്‍ക്ക് കൂടി വീടുകള്‍ വച്ചു നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പഞ്ചായത്തില്‍ നടക്കുന്നു.