International Day of Older Persons

അന്താരാഷ്ട്ര വയോജന ദിനാചരണം

തൃശ്ശൂർ വിമല കോളേജിൽ നടന്ന ജില്ലയിലെ ഈ വർഷത്തെ അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു . പ്രായമായവരെ സംരക്ഷിക്കേണ്ട പ്രഥമ ഉത്തരവാദിത്വം കുടുംബത്തിനാണ്. ആരും ആശ്രയമില്ലാത്ത വയോജനങ്ങൾക്ക് സംരക്ഷണം നൽകണം. വയോജനങ്ങളെ സംരക്ഷിക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമായാണ് സർക്കാർ കാണുന്നത്.

വയോജനങ്ങൾ അവർക്ക് ലഭിച്ച അറിവും അനുഭവും പകർന്ന് സമൂഹത്തിൽ നന്മ ഉണ്ടാക്കുന്നതിൽ പങ്കാളികളാകണം. വയോജനങ്ങൾക്ക് സമൂഹത്തിൽ ഇനിയും നല്ല കാര്യങ്ങൾ ചെയ്യാനുണ്ടെന്ന തിരിച്ചറിവ് ഉണ്ടാകുകയും സമൂഹത്തിന് വഴികാട്ടികൾ ആകണം. വയോജനങ്ങൾക്കായി വിവിധ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. 2025 നവംബർ ഒന്ന് ആകുമ്പോൾ അതിദരിദ്രതർ ഇല്ലാത്ത, വിശപ്പിലാത്ത, പട്ടിണിയില്ലാത്ത നാടായി കേരളത്തെ മാറ്റുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

തൃശൂർ ജില്ലാ പഞ്ചായത്തിന്റെ പദ്ധതി പ്രകാരം ഒളരിയിൽ വയോജനങ്ങൾക്കായി ഒരുങ്ങുന്ന ഏകദേശം പണി പൂർത്തിയായ വിഭവകേന്ദ്ര കെട്ടിടം ആറു മാസത്തിനകം തുറന്ന് നൽകും.

മുതിർന്ന പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുനതിനും അവരുടെ സംഭാവനകളെ അഭിനന്ദിക്കുന്നതിനുമാണ് ലോകമെമ്പാടും ഒക്ടോബർ ഒന്ന് അന്താരാഷ്ട്ര വയോജന ദിനമായി ആചരിക്കുന്നത്. സമൂഹത്തിലെ മുതിർന്ന പൗരന്മാരെ കർമ്മശേഷിയുള്ളവരായി നിലനിർത്തുക, അവരെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക എന്ന ഉദ്ദേശത്തോടെയാണ് ജില്ലയിൽ ഈ വർഷത്തെ അന്താരാഷ്ട്ര വയോജന ദിനാചരണം നടക്കുന്നത്.