ആദിവാസി മേഖലകളിലടക്കം സ്വകാര്യ പണമിടപാടുകാരെ ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും
ആദിവാസി മേഖലകളിലടക്കം സ്വകാര്യ പണമിടപാടുകാരുടെ കടന്നുകയറ്റം അധികരിച്ചിരിക്കുന്നതിനാല്‍ എസ് സി -എസ് ടി വികസന കോർപറേഷൻ ഈ മേഖലകളിൽ ഇടപെട്ട് സ്വയം സഹായ സംഘങ്ങൾക്ക് ജാമ്യരഹിതവും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലുമുള്ള വായ്പകൾ നൽകും. ഇത് സംബന്ധിച്ച പദ്ധതി കോർപറേഷൻ അടിയന്തിരമായി സമർപ്പിക്കും.
ആദിവാസി ജനതയുടെ ഭൂമി പ്രശ്നങ്ങൾ ഓരോ ജില്ല അടിസ്ഥാനത്തിൽ പരിഹരിക്കും. ഇതിനായി റവന്യു – വനം വകുപ്പുകളുമായി ചേർന്നുള്ള യോഗം ഉടനെ വിളിക്കാനും യോഗം തീരുമാനിച്ചു. പട്ടിക വർഗ ജനതയെ പൊതു സമൂഹത്തോടൊപ്പം ചേർത്ത് നയിക്കാൻ ഉപദേശക സമിതി . പ്രത്യേക ഇടപെടൽ ഉണ്ടാകും.