ആറളം ഫാമിലെ വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി ബഹു. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഏഴാം തീയതി ആറളം ഫാമിലെത്തി വന്യജീവി ആക്രമണമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കും. തുടർന്ന് വനം – പൊതുമരാമത്ത് – പട്ടിക വർഗ വകുപ്പിലെ ഉന്നതോദ്യോഗസ്ഥരടങ്ങിയ വിദഗ്ധ സമിതിയുമായി മന്ത്രിമാരുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന് കൂടുതൽ പരിഹാര നടപടികൾ തീരുമാനിക്കും.