Iruttukuthi, Vaniyampuzha and Thandankallu colonies were visited last day

ഇരുട്ടുകുത്തി, വാണിയമ്പുഴ,തണ്ടൻകല്ല്കോളനികൾ കഴിഞ്ഞ ദിവസം സന്ദർശിച്ചു

 

മലപ്പുറം ജില്ലയിൽ ഏറ്റവുമധികം പട്ടികവർഗ്ഗ വിഭാഗങ്ങൾ അധിവസിക്കുന്ന നിലമ്പൂർ മണ്ഡലത്തിലെ ഇരുട്ടുകുത്തി, വാണിയമ്പുഴ,തണ്ടൻകല്ല്കോളനികൾ കഴിഞ്ഞ ദിവസം സന്ദർശിച്ചു.

കുത്തിയൊലിച്ചുപായുന്ന ചാലിയാർ മുറിച്ചുകടന്നുള്ള ചങ്ങാടയാത്ര ഒരിക്കലും മറക്കാനാവില്ല. ആദിവാസി ജനതയുടെ പ്രശ്നങ്ങളും പരിഹാരനടപടികളും സംബന്ധിച്ച് അവരുമായി വിശദമായി ചർച്ച ചെയ്തു. പി.വി.അൻവർ എം.എൽ.എ.,പോത്തുകൽ പഞ്ചായത്ത് പ്രസിഡൻറ്,പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ അനുപമ ഐ. എ. എസ്‌.,സബ് കലക്ടർ ശ്രീധന്യ ഐ. എ. എസ്., മറ്റു ജനപ്രതിനിധികൾ എന്നിവർ തദവസരത്തിൽ സംബന്ധിച്ചിരുന്നു.