ഉന്നതി സ്കോളർഷിപ്പിൽ 5 വിദ്യാർത്ഥികൾ കൂടി വിദേശത്തേക്ക്
ഉന്നതി സ്കോളർഷിപ്പിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 5 വിദ്യാർത്ഥികൾ കൂടി വിദേശത്തേക്ക് പോകുന്നു. ഇവർക്കുള്ള വിസ പകർപ്പുകൾ കൈമാറി.
പട്ടികജാതി വികസന വകുപ്പ് 25 ലക്ഷം രൂപ വീതം സ്കോളർഷിപ്പ് നൽകിയാണ് ഇവർക്ക് വിദേശ പഠനത്തിന് അവസരമൊരുക്കിയത്. ബ്രിട്ടനിലെ വിവിധ സർവകലാശാലകളിലെ പി ജി കോഴ്സുകൾക്കാണ് പ്രവേശനം ലഭിച്ചിട്ടുള്ളത്. ജനുവരി 28 ന് യാത്ര തിരിക്കും.550 തോളം വിദ്യാർത്ഥികൾ രണ്ടര വർഷത്തിനിടെ വിദേശത്ത് ഉന്നതി സ്കോളർഷിപ്പോടെ പഠിക്കാൻ പോയിട്ടുണ്ട്.