Construction of Erumeli-Nilakkal station projects has started

എരുമേലി – നിലയ്ക്കൽ ഇടത്താവള പദ്ധതികളുടെ നിര്‍മാണം ആരംഭിച്ചു

ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായ എരുമേലി, നിലയ്ക്കല്‍  ഇടത്താവളങ്ങളുടെ നിർമാണ ഉദ്ഘാടനം നടത്തി. ശബരിമല വികസനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്നും ഒരു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തീകരിക്കുമെന്നും ദേവസ്വം- വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് 15 കോടി രൂപ ചെലവില്‍ മൂന്നു നിലകളിലായി നിര്‍മിക്കുന്ന കെട്ടിടം തീര്‍ത്ഥാടകര്‍ക്ക് ഏറെ പ്രയോജനം ചെയ്യും. 39 കോടി രൂപ ചെലവിട്ടാണ് നിലയ്ക്കൽ ഇടത്താവളം നിർമിക്കുന്നത്.

അയ്യപ്പന്‍മാര്‍ക്കുള്ള വിശ്രമ കേന്ദ്രം, അതിഥി മന്ദിരം, അന്നദാന ബ്ലോക്ക്,സത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക ഡോര്‍മെറ്ററിയും ശുചിമുറികളും, പാചകശാല, ഓഡിറ്റോറിയം, പാര്‍ക്കിംഗ് സൗകര്യം എന്നിവയാണ് സജ്ജീകരിക്കുന്നത്.