Conducted workshop for ST promoters

എസ് ടി പ്രമോട്ടർമാർക്ക് ശിൽപശാല നടത്തി

പുതുതായി തെരത്തെടുക്കപ്പെട്ട 1232 എസ് ടി പ്രമോട്ടർമാരിൽ അട്ടപ്പാടി, വയനാട് മേഖലകളിൽ നിന്നുള്ള 180 പേർക്ക് കിലയില്‍ ആദ്യ ഘട്ട പരിശീലനം നല്‍കി. പട്ടിക വർഗ വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി സർക്കാർ പ്രതിനിധിയായി ചുമതലപ്പെടുത്തിയ സ്ഥലത്ത് കൃത്യമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ പട്ടിക വർഗ വിഭാഗത്തിന്റെ ഉന്നമനം ഉറപ്പു വരുത്താനാകും. ഇതിനായി ഓരോ പട്ടികവർഗ കുടുംബത്തിലെയും അംഗങ്ങളായി എസ് ടി പ്രമോട്ടർമാർ മാറണം. പദ്ധതികൾ ഗുണഭോക്താക്കളിലേക്ക് എത്തിക്കാൻ ഈതരത്തിലുള്ള സവിശേഷമായ ഇടപെടൽ പ്രമോട്ടർമാർ നടത്തണം.

എസ് ടി പ്രമോട്ടർ എന്നത് ഒരു ചുമതല ജോലിയല്ല. സാമൂഹ്യസേവന പരിപാടിയാണ്. ആ നിലയ്ക്ക് മികച്ച പ്രതിബദ്ധതയോടെ പ്രമോട്ടർമാർ പ്രവർത്തിക്കണം. സർക്കാർ പട്ടിക വർഗക്കാർക്കായി നടപ്പാക്കുന്ന പ്രവൃത്തികൾ എല്ലാവരും അറിഞ്ഞിരിക്കില്ല. എന്നാൽ പ്രമോട്ടർമാർ ഈ വിവരങ്ങൾ എല്ലാ കുടുംബങ്ങളിലുമെത്തിക്കണം . സാമൂഹ്യ സേവനത്തിൽ നിന്ന് സന്നദ്ധ പ്രവർത്തകരായി മാറുമ്പോൾ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നവരെ തിരികെ സ്കൂളുകളിലെത്തിക്കാനാകും. ചികിൽസ വേണ്ടവർക്ക് യഥാസമയം ആവശ്യമായ ചികിത്സാസഹായം നൽകാനാകും. പ്രദേശത്തിന്റെ അടിസ്ഥാന വികസന ആവശ്യങ്ങൾ കണ്ടറിയാൻ കഴിയും. ഇത്തരത്തിൽ ആദിവാസി സമൂഹത്തിന്റെ സമഗ്രപുരോഗതിക്ക് എല്ലാ മേഖലയിലും പ്രമോട്ടർമാർക്ക് ഇടപെടാൻ കഴിയും.