A diagnostic camp was conducted under the Digitally Connected Tribal Area project

ഡിജിറ്റലി കണക്റ്റഡ് ട്രൈബൽ ഏരിയ പദ്ധതി പ്രകാരം രോഗനിർണ്ണയ ക്യാമ്പ് നടത്തി

ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ ഉൾപ്പടെയുള്ള എല്ലാ മേഖലകളിലും ആദിവാസി വിഭാഗത്തെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതിനായി പട്ടികവർഗ വികസന വകുപ്പും സി-ഡാക്കും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് “ഡിജിറ്റലി കണക്റ്റഡ് ട്രൈബൽ ഏരിയ”. ഈ പദ്ധതിയുടെ ഭാഗമായി വയനാട് മാനന്തവാടിയിൽ രോഗനിർണ്ണയ ക്യാമ്പ് നടത്തി. പദ്ധതിയുടെ ഭാഗമായി പട്ടികവർഗ്ഗക്കാരായ നേഴ്‌സുമാർ, എഞ്ചിനീയർ, സപ്പോർട്ടിംഗ് സ്റ്റാഫ് എന്നിവരെ തിരഞ്ഞെടുത്തിരുന്നു. അവർക്കുള്ള നിയമന ഉത്തരവ് ക്യാമ്പിൽ വച്ച് കൈമാറി. പദ്ധതി മികച്ചരീതിയിൽ നടപ്പാകുന്നതിനാൽ അട്ടപ്പാടിയിലും ഇടുക്കിയിലും ഈ പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.