തദ്ദേശീയ ജനതയുടെ വാരാചരണം

തദ്ദേശീയ ജനതയുടെ വാരാചരണത്തില്‍ ‘മികച്ച വിദ്യാഭ്യാസം, മെച്ചപ്പെട്ട ആരോഗ്യം’ എന്ന മുദ്രാവാക്യമാണ് കേരളം ഉയര്‍ത്തുന്നത് , ഈ രണ്ട് കാര്യങ്ങളിലും കേരളം മറ്റ് ഇന്ത്യന്‍ സംസ്ഥാനത്തേക്കാളും വളരെ മുന്നിലാണ്.

അതിനു സഹായകമായ പൊതുപദ്ധതികള്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ തന്നെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കായി പ്രത്യേകം പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം , പാര്‍പ്പിടം, ഭൂവുടമസ്ഥാവകാശം എന്നിവ ലഭ്യമാക്കുന്നതിനും ആദിവാസി ജനവിഭാഗങ്ങളെ മുന്നില്‍കണ്ടുകൊണ്ടുള്ള നിരവധി പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

ജനസംഖ്യാനുപാതികമായി മാത്രം പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പ്ലാന്‍ ഫണ്ട് അനുവദിച്ചിരുന്ന രീതിക്ക് രാജ്യത്ത് ആദ്യമായി കേരളം മാറ്റം വരുത്തി. അങ്ങനെ ജനസംഖ്യാനുപാതത്തെക്കാള്‍ ഉയര്‍ന്ന തുക മാറ്റിവെക്കുന്ന രീതിക്ക് സംസ്ഥാനം തുടക്കമിട്ടു.

വിജ്ഞാന സമ്പാദനത്തിനും വിതരണത്തിനുമുള്ള എല്ലാ അവസരങ്ങളും പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ്. തദ്ദേശീയ വാരാചരണത്തില്‍ കേരളം ഇക്കുറി മുന്നോട്ടു വെക്കുന്ന പ്രധാന ലക്‌ഷ്യം.