നാടന്‍ കലാമേള -ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേള; അപേക്ഷ ക്ഷണിച്ചു

പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പിന്റെയും കിര്‍ടാഡ്‌സിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ഗദ്ദിക 2022-23 ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേളയ്ക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സ്വയം തൊഴില്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ പരമ്പരാഗത പൈതൃക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനും പാരമ്പര്യ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിനുമായാണ് ഗദ്ദിക സംഘടിപ്പിക്കുന്നത്.

പാരമ്പര്യ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തിലേര്‍പ്പെട്ടിട്ടുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍, സംഘടനകള്‍/സൊസൈറ്റികള്‍/ കുടുംബശ്രീ യൂണിറ്റ് എന്നിവയ്ക്ക് മേളയില്‍ പങ്കെടുക്കുന്നതിനും ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുമായി നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷയില്‍ ഉല്‍പ്പന്നങ്ങളുടെ വിശദമായ വിവരം, അപേക്ഷകരുടെ പൂര്‍ണ്ണ മേല്‍വിലാസം (ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ), ജാതി സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ ഉണ്ടാകണം. അപേക്ഷ ജൂലൈ 27ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ്, കനകനഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ അയച്ചുതരണം. ഒരു കുടുംബത്തിലുള്ളവര്‍ക്ക് ഒന്നിലധികം സ്റ്റാള്‍ അനുവദിക്കില്ല. പൈതൃകമായ ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുന്നവരുടെ അപേക്ഷകളാണ് പരിഗണിക്കുക. വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും പട്ടികജാതി വികസന വകുപ്പ് ചീഫ് പബ്ലിസിറ്റി ഓഫീസുമായോ അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടുക. മേളയുടെ അപേക്ഷാഫോം വെബ്‌സൈറ്റില്‍ ലഭിക്കും. (www.scdd.kerala.gov.in)