Free placement drive for Scheduled Castes and Scheduled Tribes

പട്ടികജാതി പട്ടികവർഗക്കാർക്ക് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം രണ്ടു സ്വകാര്യ സ്ഥാപനങ്ങളുമായി സംയോജിച്ച് പട്ടികജാതി/ പട്ടികവർഗ യുവതീയുവാക്കൾക്ക് വേണ്ടി ഡിസംബർ ഒന്നിനു രാവിലെ പത്തു മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഒഴിവു സംബന്ധമായ വിശദവിവരങ്ങൾക്ക് ‘National Career Service Centre for SC/STs, Trivandrum’ എന്ന ഫേസ്ബുക്ക് പേജിൽ ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ നവംബർ 28 നു രാവിലെ ഒമ്പതിനു മുൻപായി https://forms.gle/BzWR6reNZ5S1fE739 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികളിൽ നിന്നും യോഗ്യരായിട്ടുള്ളവർക്ക് ഇന്റർവ്യൂവിന് ഹാജരാകേണ്ട സ്ഥലവും സമയവും SMS ലൂടെ അറിയിക്കും. SMS ലഭിക്കുന്നവർ ഇൻർവ്യു ദിവസം ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2332113.