Development Festival under the auspices of Scheduled Castes and Scheduled Tribes Backward Classes Development Department

വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവും വൈജ്ഞാനികവുമായ വികാസത്തിന് ഉതകുന്നവിധത്തിൽ സ്കൂൾ അവധിക്കാലം മാറ്റിയെടുക്കുന്നതിനായി ഗ്രാമങ്ങൾ (കോളനികൾ / ഊരുകൾ) കേന്ദ്രീകരിച്ച് കലാ – കായിക – സാസ്കാരിക പരിപാടികളും പാഠ്യ-പാഠ്യേതര വിഷയങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് “വികസനോത്സവം” സംഘടിപ്പിക്കുന്നു.

സർക്കാരും തദ്ദേശ സ്ഥാപനങ്ങളും നടപ്പിലാക്കി വരുന്ന വിവിധ ക്ഷേമ – വികസന പ്രവർത്തനങ്ങളുടെ വിവരണം / പ്രദർശനം, അംബേദ്ക്കർ ജയന്തി ആഘോഷം, ചികിത്സാ ക്യാമ്പുകൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ‍, ശുചീകരണ പരിപാടികൾ, സിനിമാ-നാടക പ്രദർശനങ്ങൾ, സെമിനാറുകൾ, കരിയർ ഗൈഡൻസ് ക്ലാസുകൾ, മികച്ച വിദ്യാർത്ഥികളെയും പ്രതിഭാശാലികളേയും വയോജനങ്ങളേയും ആദരിക്കൽ തുടങ്ങിയവയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു.