Scheduled Castes/Scheduled Tribes can now apply for various development schemes

താൽപര്യപത്രം ക്ഷണിച്ചു

2022-2023 സാമ്പത്തിക വർഷം പട്ടികവർഗ വികസന വകുപ്പ് നടപ്പിലാക്കുന്ന തൊഴിൽ നൈപുണ്യ വികസന പരിശീലനം നൽകുന്നതിനായി നൈപുണ്യ വികസന പരിശീലന സ്ഥാപനങ്ങളിൽ നിന്ന് വിവിധ ട്രേഡുകളിൽ റെസിഡൻഷ്യൽ, നോൺ റസിഡൻഷ്യൽ കോഴ്‌സുകളിലേക്ക് പ്രൊപ്പോസലുകൾ ക്ഷണിച്ചു.

ഫൗണ്ടേഷൻ ട്രാവൽ ആൻഡ് ടൂറിസം, സപ്ലൈ ചെയിൻ ആൻഡ് ട്രാൻസ്‌പോർട്ട് മോഡ്, എയർലൈൻ കസ്റ്റമർ സർവീസ്, അഡ്വാൻസ്ഡ് ഓട്ടോമൊബൈൽ എൻജിനിയറിങ് എന്നിവയാണ് കോഴ്‌സുകൾ. പ്രൊപ്പോസലുകൾ ഡയറക്ടർ, പട്ടികവർഗ വികസന ഡയറക്ടറേറ്റ്, വികാസ്ഭവൻ, നാലാം നില, തിരുവനന്തപുരം എന്ന വിലാസത്തിൽ ഫെബ്രുവരി 28നു വൈകിട്ട് 5നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2303229, 18004252312, 6282539374,  www.stdd.kerala.gov.in.

 

മെഡിക്കൽ, എൻജിനിയറിങ് ക്രാഷ് കോഴ്സ്

ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ. എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പ്ലസ് വൺ പാസായതും, പ്ലസ്ടു ക്ലാസിൽ പഠിക്കുന്നതുമായ വിദ്യാർഥികൾക്ക് 2023 ലെ മെഡിക്കൽ / എൻജിനിയറിങ് എൻട്രൻസിനുള്ള സൗജന്യ പരിശീലനം ഏപ്രിൽ മൂന്നിന് ആരംഭിക്കും.

പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് 70 ശതമാനം സീറ്റും ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ.ബി.സി/ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം സീറ്റും അനുവദിക്കും. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടികജാതി/പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് നിയമാനുസൃതം സ്റ്റൈപ്പന്റ് ലഭിക്കും.

അപേക്ഷകർ ഫോട്ടോ, ജാതി, വരുമാനം (ഒ.ബി.സി) എന്നിവയുടെ സർട്ടിഫിക്കറ്റ് സഹിതം മാർച്ച് 15നകം രക്ഷിതാവിനോടൊപ്പം ഹാജരാകണം. അപേക്ഷാഫോമിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. വിശദവിവരങ്ങൾക്ക്: 6238965773.

 

പരീക്ഷാ പരിശീലനം: സ്ഥാപനങ്ങളിൽ നിന്നു പ്രൊപ്പോസൽ ക്ഷണിച്ചു

സംസ്ഥാനത്തെ പട്ടികവർഗ വിദ്യാർഥികൾക്കായി 2023 ലെ NEET/Engineering പ്രവേശന പരീക്ഷയ്ക്ക് മുൻപായി ഒരു മാസത്തെ പ്രത്യേക പരീക്ഷാ പരിശീലനം നടത്തുന്നതിനായി ഈ മേഖലയിൽ 5 വർഷം മുൻ പരിചയമുള്ള സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസൽ ക്ഷണിച്ചു. പ്രൊപ്പോസലുകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 15ന് വൈകിട്ട് മൂന്നു മണി. പ്രീ ബിഡ് മീറ്റിംഗ് മാർച്ച് ഏഴിനു പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2303229, 2304594.