All the development-education-welfare activities of Scheduled Castes- Scheduled Tribes- Backward Welfare Departments will henceforth come under the umbrella of "'Unanti'".

പട്ടികജാതി – പട്ടിക വർഗ – പിന്നാക്കക്ഷേമ വകുപ്പുകളുടെ വികസന-വിദ്യാഭ്യാസ – ക്ഷേമ പ്രവർത്തനങ്ങളെല്ലാം ഇനി മുതൽ “‘ ഉന്നതി” എന്ന ഒരു കുടക്കീഴിൽ

പുതിയ കാഴ്ചപ്പാടോടുകൂടി വിദ്യാഭ്യാസ, ക്ഷേമ-വികസന പ്രവർത്തനങ്ങൾ പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പുകൾ നടപ്പിലാക്കിവരുന്ന കാലഘട്ടമാണിത്. പിന്നാക്ക ജനവിഭാഗങ്ങളെ സ്വയം പര്യാപ്തതയിലെത്തിച്ച് കരുത്തുറ്റ ജനസമൂഹമായി മാറ്റേണ്ടതുണ്ട്. പിന്നാക്ക ജനവിഭാഗങ്ങളേ കൈപിടിച്ചുയർത്തുന്ന വിവിധ പദ്ധതികൾ “ഉന്നതി” എന്ന പേരിൽ ഒരു പൊതുപ്ലാറ്റ്ഫോമിൽ കൊണ്ടുവന്നതു വഴി ക്ഷേമപ്രവർത്തനങ്ങളിൽ കൂടുതൽ പേരെ പങ്കാളികളാക്കാൻ കഴിയും.