പട്ടികവിഭാഗക്കാർക്ക് മാധ്യമരംഗത്ത് ഇന്റേൺഷിപ്പ് നൽകും
ഡിഗ്രി കഴിഞ്ഞ് ജേണലിസം പി.ജി. യോ ഡിപ്ലോമയോ പാസായ പട്ടിക വിഭാഗക്കാർക്ക് രണ്ട് വർഷത്തെ ഇന്റേൺഷിപ്പിന് അവസരം. ട്രേസിൽ (ട്രെയിനിംഗ് ഫോർ കരിയർ എക്സലൻസ്) ആണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 15 പേരെ തെരഞ്ഞെടുത്ത് മീഡിയ അക്കാദമി വഴി വിവിധ പത്ര- ദൃശ്യ മാധ്യമങ്ങളിൽ പരിശീലനത്തിന് അയക്കും. ഇവർക്കുള്ള സ്റ്റൈപന്റ് പട്ടികജാതി വികസന വകുപ്പ് നൽകും. പട്ടികവിഭാഗ മേഖലകളിൽ നിന്നും കൂടുതൽ പേർ മാധ്യമ രംഗത്തേക്ക് എത്തുന്നതിന് പദ്ധതി സഹായിക്കും. ഇന്റേൺഷിപ്പ് അപേക്ഷ ഉടൻ ക്ഷണിക്കും.