Land title deeds were also handed over to 20 scheduled caste families

പട്ടിക വർഗക്കാരായ 20 കുടുംബങ്ങൾക്കു കൂടി ഭൂമിയുടെ അവകാശ രേഖകൾ കൈമാറി

വനത്തെ ആശ്രയിച്ച് ജീവിക്കുന്ന പട്ടിക വർഗക്കാരായ 20 കുടുംബങ്ങൾക്കു കൂടി ഭൂമിയുടെ അവകാശ രേഖകൾ കൈമാറി. റാന്നി പെരിനാട് പഞ്ചായത്തിലെ ളാഹ മഞ്ഞത്തോട്ടിൽ നടന്ന പരിപാടിയിലാണ് രേഖകൾ കൈമാറിയത്. ഇതോടെ ഇതുവരെയും 2680 കുടുംബങ്ങൾക്കാണ് ഭൂമി വിതരണം ചെയ്തത്.

ഒരു വർഷത്തിനകം സംസ്ഥാനത്തെ എല്ലാ ആദിവാസികൾക്കും വനാവകാശ നിയമപ്രകാരമുള്ള ഭൂരേഖ നൽകും.  ളാഹ മഞ്ഞത്തോട് ആദിവാസി കോളനിയിലെ കുടുംബങ്ങൾക്ക് വ്യക്തിഗതാവകാശ ഭൂരേഖകളുടെ വിതരണമാണ് നിർവ്വഹിച്ചത്.   എല്ലാ വകുപ്പുകളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ ആദിവാസികൾക്ക് അവകാശപ്പെട്ട ആനുകൂല്യം നൽകും. നിയമതടസ്സങ്ങൾ ഉണ്ടെങ്കിൽ അവ മാറ്റാനും ഇടപെടും. ഭൂരേഖ ലഭ്യമാക്കുന്നതിന് ഭൂമി അളന്ന്‌ തിട്ടപ്പെടുത്താൻ സർവേയർമാരുടെ കുറവ്‌ നികത്തി. കുടുംബങ്ങൾക്ക് വീടുവച്ച് കൊടുക്കുന്നതും സർക്കാർ പരിഗണിക്കും. വെള്ളം, വൈദ്യുതി കണക്‌ഷനുകളും ലഭ്യമാക്കും. ളാഹ മഞ്ഞത്തോടിന് സമീപ പ്രദേശങ്ങളിൽ വിവിധ പഞ്ചായത്തുകളിലായി 89 കുടുംബങ്ങൾക്ക് കൂടി ഭൂരേഖ ഉടൻ നൽകും. നവകേരള സൃഷ്ടിയെന്ന സംസ്ഥാന സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഇത്തരം പദ്ധതി നടപ്പാക്കുന്നത്. ഡിസംബർ 31നകം സംസ്ഥാനത്തെ എല്ലാ ആദിവാസി മേഖലകളിലും ഇന്റർനെറ്റും ലഭ്യമാക്കും.   മലമ്പണ്ടാര വിഭാഗത്തിലെ 20 കുടുംബങ്ങൾക്ക് വനാവകാശ നിയമപ്രകാരമാണ് ഭൂരേഖ അനുവദിച്ചത്