Backward Classes Development Corporation handed over profit share

പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ലാഭ വിഹിതം കൈമാറി

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ 2021-22 സാമ്പത്തിക വർഷത്തിലെ ലാഭവിഹിതമായ ആറ് കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

വിവിധ വായ്പാ പദ്ധതികളിലൂടെ 2021-22 സാമ്പത്തിക വർഷം 713 കോടി രൂപയുടെ വായ്പാ ധനസഹായം സംസ്ഥാനത്തെ പിന്നാക്ക മതന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട 67599 കുടുംബങ്ങൾക്ക് കോർപ്പറേഷൻ അനുവദിച്ചിട്ടുണ്ട്. 2021-22 സാമ്പത്തിക വർഷത്തെ ആകെ വരുമാനം 102.41 കോടി രൂപയാണ്. ഈ വർഷം 68.76 കോടി രൂപ ലാഭം നേടി. 2022-23 സാമ്പത്തിക വർഷം 795.22 കോടി രൂപ 67877 ഗുണഭോക്താക്കൾക്കായി വായ്പ വിതരണം ചെയ്തു.