തൃശൂർ കോർപ്പറേഷൻ പരിധിയിലുള്ള വിവിധ പോസ്റ്റ്മെട്രിക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2022-23 അധ്യയന വർഷം പഠനം നിർവ്വഹിക്കുന്ന പട്ടികവർഗ വിദ്യാർത്ഥിനികൾക്കായി പട്ടികവർഗ വികസന വകുപ്പ് ആരംഭിക്കുന്ന പോസ്റ്റ്മെട്രിക് ഹോസ്റ്റലിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ്മെട്രിക് തലത്തിൽ പഠനം നിർവ്വഹിക്കുന്ന പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം. ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പഠിക്കുന്ന സ്ഥാപനത്തിൽനിന്നുള്ള സാക്ഷ്യപത്രം എന്നിവയോടൊപ്പം വെള്ളക്കടലാസിലുള്ള അപേക്ഷ, ഫോൺ നമ്പർ സഹിതം ഒക്ടോബർ 28ന് വൈകുന്നേരം 5ന് മുമ്പായി ലഭിക്കണം. വിലാസം: ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ ചാലക്കുടി, മിനി സിവിൽ സ്റ്റേഷൻ ബിൽഡിംഗ് ഒന്നാം നില, ചാലക്കുടി പി.ഒ-680307. ഫോൺ: 0480-2706100. ആദ്യഘട്ടത്തിൽ പ്രവേശനം നേടുന്ന കുട്ടികൾക്ക് തൃശൂർ പുല്ലഴിയിൽ പ്രവർത്തിക്കുന്ന ഹൗസിംഗ് ബോർഡിന്റെ വർക്കിംഗ് വുമൺസ് ഹോസ്റ്റലിലാണ് പ്രവേശനം നൽകുക. പ്രവേശനം നേടുന്നവരുടെ ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നിവ പട്ടികവർഗ വികസന വകുപ്പ് വഹിക്കും