The project started

മണി തൂക്കി ഊരിന് “ഒപ്പം” കേരള സർവകലാശാല

ആറുമാസം നീണ്ടുനിൽക്കുന്ന ഒപ്പം പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു.

കേരള സർവകലാശാലയിലെ സോഷ്യോളജി വകുപ്പിൻറെ ആഭിമുഖ്യത്തിൽ വിതുര ഗ്രാമപഞ്ചായത്തും നെഹ്റു യുവകേന്ദ്ര തിരുവനന്തപുരം യൂണിറ്റ് ചേർന്ന് വിതുര മണി തൂക്കി ഊരിലെ ഗോത്ര വിഭാഗത്തിന്റെ ഉന്നമനത്തിനായി നടപ്പിലാക്കുന്ന ഒപ്പം പദ്ധതി ആരംഭിച്ചു. “ഒപ്പം എന്നത് നമ്മൾ കൂടെയുണ്ട് എന്ന ഓർമപ്പെടുത്തലാണ്. ഗോത്രവർഗക്കരെ സഹാനുഭൂതിയോടെയല്ല കാണേണ്ടത്, മറിച്ചു മുൻനിരയിലേക്ക് കൊണ്ടുവരാനുള്ള കൈത്താങ്ങാണ് വേണ്ടത്. ഒപ്പം പദ്ധതിയിലൂടെ ഊരിലെ വിദ്യാഭ്യാസ നിലവാരവും ഉയർത്തണം. ഇനിയുള്ള ആറുമാസം കാലത്തോളം കേരള യൂണിവേഴ്സിറ്റി ഈ പദ്ധതിയിലൂടെ മണി തൂക്കി ഊര് അംഗങ്ങൾക്ക് അവബോധ ക്ലാസുകൾ, നൈപുണ്യ വികസന ശിൽപശാലകൾ, സ്റ്റാർട്ടപ്പ് അവസരങ്ങൾ, മാർക്കറ്റിംഗ് അവസരങ്ങൾ തുടങ്ങിയവയിൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകും.