കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരിത ബാധിതരെ സഹായിക്കുന്നതിനായി പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം നമ്പർ – 0471-2304594 എന്നതാണ്.

ദുരിത ബാധിതരെ സഹായിക്കുന്നതിനും മറ്റുമായി പട്ടികജാതി – പട്ടിക വർഗ വികസന ഡയറക്ടറേറ്റുകളിൽ പ്രത്യേക സെല്ലും ഒരുക്കിയിട്ടുണ്ട്. പ്രമോട്ടർമാർ മുതൽ ജില്ലാ ഓഫീസർമാർ വരെയുള്ളവരുടെ സേവനം എല്ലാ സമയത്തും ലഭിക്കും.

ഹോസ്റ്റലുകൾ, മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ, കോളനികൾ തുടങ്ങിയ സ്ഥലങ്ങളിൽ ഭക്ഷ്യ – വസ്തുക്കളുടെയും ജീവൻരക്ഷ മരുന്നുകളുടെയും ലഭ്യത ഉറപ്പാക്കും