Model Residential School, Hostel State Sports Festival on 8th, 9th and 10th at Thiruvananthapuram

മോഡൽ റസിഡൻഷ്യൽ സ്കൂൾ ,ഹോസ്റ്റൽ സംസ്ഥാന കായികമേള 8, 9, 10 തീയതികളിൽ തിരുവനന്തപുരത്ത്

പട്ടിക വർഗ വികസന വകുപ്പിലെ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെയും ഹോസ്റ്റലുകളിലെയും കുട്ടികളുടെ സംസ്ഥാന കായിക മേള 8, 9, 10 തീയതികളിൽ തിരുവനന്തപുരത്ത് നടത്തും. കാര്യവട്ടം എൽ എൻ സി പി സ്റ്റേഡിയത്തിലാണ് മൽസരങ്ങൾ നടത്തുക. നവംബര് 8 ന് രാവിലെ 9 മണിക്ക് മേള ആരംഭിക്കും. 10 ന് വൈകിട്ട് 3 ന് മേള അവസാനിക്കും. സംസ്ഥാന തലത്തിൽ നടത്തുന്ന ആറാമത് കായിക മേളയാണിത്. വിവിധ ജില്ലകളിൽ നിന്നായി ആയിരത്തിലധികം താരങ്ങൾ മൽസരങ്ങളിൽ പങ്കെടുക്കും.