Applications invited for Kedavilakku, a scholarship scheme for backward class children

മൽസര, യോഗ്യതാ പരീക്ഷാ പരിശീലനങ്ങൾക്ക് സർക്കാർ സ്കോളർഷിപ്പ്- സെപ്തംബർ 15 വരെ അപേക്ഷിക്കാം

പിന്നാക്ക വിഭാഗം വിദ്യാർത്ഥികൾക്ക് മൽസര, യോഗ്യതാ പരീക്ഷാ പരിശീലനങ്ങൾക്ക് സർക്കാർ സ്കോളർഷിപ്പ് നൽകുന്നു. സെപ്തംബർ 15 വരെ അപേക്ഷിക്കാം.
മെഡിക്കൽ, എഞ്ചിനീയറിങ്ങ് എൻട്രൻസ്, ബാങ്ക് കോച്ചിങ്ങ്, സിവിൽ സർവീസ്, ഗേറ്റ്, മാറ്റ്, യുജിസി, നെറ്റ്, ജെ ആർ എഫ് പരീക്ഷകൾക്കാണ് പരിശീലനം.
www.egrantz.kerala.gov.in എന്ന പോർട്ടൽ മുഖേനയാണ് അപേക്ഷിക്കേണ്ടത്. കോഴ്സുകൾക്ക് വിവിധ വരുമാന പരിധി നിശ്ചയിച്ചിട്ടുണ്ട്. ഒരു വിദ്യാർത്ഥിക്ക് 20000 മുതൽ 30000 വരെ സ്കോളർഷിപ്പ് ലഭിക്കും.

വിധവകളുടെ മക്കൾ, മാതാപിതാക്കൾ നഷ്ടമായവർ, മാരകരോഗ ബാധിതരുടെ മക്കൾ, ഭിന്ന ശേഷിക്കാർ എന്നിവർക്ക് തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കും. ഒരാൾക്ക് ഒരു കോഴ്സിനു മാത്രമാകും അപേക്ഷിക്കാനാകുക. കൂടുതൽ വിവരങ്ങൾ പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ വെബ് സൈറ്റിലും , കൊല്ലം, എറണാകുളം, പാലക്കാട്, കോഴിക്കോട് മേഖലാ ഓഫീസുകളിലും ലഭ്യമാണ്.