Financial assistance to Viswanathan's family

കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൽപ്പറ്റ പാറവയൽ കോളനിയിലെ വിശ്വനാഥന്റെ ഭാര്യ ബിന്ദുവിന് അടിയന്തര ധനസഹായമായി സർക്കാർ പ്രഖ്യാപിച്ച 2 ലക്ഷം രൂപ കൈമാറി.
വിശ്വനാഥന്റെ മരണത്തിൽ കോഴിക്കോട് കമ്മീഷണറുടെ നേതൃത്വത്തിൽ ശാസ്ത്രീയമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ എസ്.സി എസ്.ടി പ്രിവൻഷൻ ഓഫ് അട്രോസിറ്റി ആക്ട് പ്രകാരം കേസ് എടുത്തിട്ടുണ്ട്. കേസിന്റെ അന്തിമ റിപ്പോർട്ട് ലഭ്യമായിട്ടില്ല. റിപ്പോർട്ട് ലഭിക്കുന്നതിനനുസരിച്ച് സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കും. പട്ടികജാതി – വർഗ അതിക്രമം തടയൽ നിയമത്തിന്റെ പരിരക്ഷ ഉറപ്പാക്കും.