Safe Pongala, Green Pongala

ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തി. കോവിഡിന് ശേഷം പൂർണ അർഥത്തിൽ നടക്കുന്ന പൊങ്കാല എന്നതിനാൽ മുൻ വർഷങ്ങളെക്കാൾ ജനപങ്കാളിത്തം ഇത്തവണ ഉണ്ടാകുന്നതിനാൽ കൂടുതൽ കരുതൽ നടപടികൾ സ്വീകരിക്കും.
ആരോഗ്യസംവിധാനങ്ങളുടെ ഭാഗമായി 27 ആംബുലൻസുകൾ സജ്ജീകരിക്കും. ഹരിത പ്രോട്ടോകോൾ ശുചിത്വമിഷനും കോർപ്പറേഷനും മലിനീകരണ നിയന്ത്രണ ബോർഡും ഉറപ്പാക്കും. 27 മുതൽ കെ എസ് ആർ ടി സി പത്ത് വീതം ദീർഘ, ഹ്രസ്വ ദൂര സർവ്വീസുകളും ഇലക്ട്രിക് ബസ് സർവ്വീസും ഏർപ്പെടുത്തും. പൊങ്കാല ദിവസം 400 ബസുകൾ സർവീസ് നടത്തും. കുടിവെള്ള വിതരണത്തിനായി വാട്ടർ അതോറിറ്റി 1270 താൽകാലിക ടാപ്പുകൾ സജ്ജീകരിക്കും.