Dream come true

ഇടമലക്കുടിക്കാരുടെ പതിറ്റാണ്ടുകൾ നീണ്ട സ്വപ്ന സാക്ഷാത്കാരത്തിന് ഇന്ന് തുടക്കമായി. കേരളത്തിലെ ഏക പട്ടികവർഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്കുള്ള കോൺക്രീറ്റ് റോഡിന്റെ നിർമാണം ആരംഭിച്ചു. പരമ്പരാഗത രീതിയിൽ വളരെ ആവേശകരമായ സ്വീകരണമാണ് ഊരു നിവാസികൾ നൽകിയത്. പെട്ടിമുടി മുതൽ സൊസറ്റിക്കുടി വരെ 12.5 കിലോമീറ്റർ ദൂരത്തിലാണ് പട്ടികവർഗ വികസന വകുപ്പിന്റെ 18.45 കോടി രൂപ ഉപയോഗിച്ച് 3 മീറ്റർ വീതിയിൽ റോഡ് നിർമിക്കുന്നത്. പെട്ടിമുടി മുതൽ ഇഡലിപ്പാറ വരെ 7.5 കിലോമീറ്റർ, തുടർന്ന് സൊസൈറ്റിക്കുടി വരെ 4.75 കിലോമീറ്റർ എന്നിങ്ങനെ രണ്ട് ഘട്ടമായാണ് നിർമാണം.