അഭിഭാഷക ധനസഹായ പദ്ധതി : അപേക്ഷ തിയതി നീട്ടി
നീതിന്യായ രംഗത്ത് പിന്നാക്ക വിഭാഗങ്ങളുടെ (ഒബിസി) മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന അഭിഭാഷക ധനസഹായ പദ്ധതിക്ക് (2024-25) അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 14 വരെ നീട്ടി. www.egtrantz.kerala.gov.in, www.bcdd.kerala.gov.in വെബ് സൈറ്റുകൾ സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ആഫീസുമായി ബന്ധപ്പെടാം. ഫോൺ 0484-2983130.