സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ പട്ടികജാതി-പട്ടിക
വർഗ്ഗ-ഒ.ഇ.സി. വിഭാഗം വിദ്യാർത്ഥികൾക്കും ലംപ്സം ഗ്രാന്റ് വിതരണം നടത്തുന്നതിനായി 64 കോടി രൂപ അനുവദിച്ചു. ലപ്സം ഗ്രാന്റിന് അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ ഇ-ഗ്രാന്റ് പോർട്ടലിൽ ജൂൺ 10നകം അപ്‌ലോഡ് ചെയ്യുന്നതിനുള്ള നിർദ്ദേശം സ്കൂൾ മേധാവികൾക്ക്
നൽകിയിട്ടുണ്ട്.
ജൂൺ 15നകം ഗ്രാന്റ് വിതരണം പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വികരിച്ചിട്ടുണ്ട്.