SC S.T Loans of borrowers from Development Corporation were written off

എസ്.സി. എസ്. ടി വികസന കോർപ്പറേഷനിൽ നിന്നും വായ്പയെടുത്തവരുടെ വായ്പകൾ എഴുതിതള്ളി

വയനാട് ദുരന്ത പശ്ചാത്തലത്തിൽ ദുരന്തബാധിത പ്രദേശത്തെ എസ്.സി. എസ്. ടി വികസന കോർപ്പറേഷനിൽ നിന്നും വായ്പയെടുത്തവരുടെ വായ്പകൾ എഴുതിതള്ളി. വെള്ളിയാഴ്ച ചേർന്ന ബോർഡ് യോഗമാണ് ഈ തീരുമാനമെടുത്തത്. ദുരന്തത്തിനിരയായവരുടെ വായ്പാ കാര്യം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നു.