കണ്ണൂർ താണ പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്റെ പുതിയ കെട്ടിടം പ്രവർത്തനം ആരംഭിച്ചു
കണ്ണൂർ ജില്ലയിൽ കോർപ്പറേഷൻ പരിധിയിൽ സ്ഥിതി ചെയ്യുന്ന പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള താണ പോസ്റ്റ്മെട്രിക്ക് ഹോസ്റ്റൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു . കിഫ്ബി മുഖേന അനുവദിച്ച 2 കോടി രൂപ ചെലവഴിച്ചാണ് ഹോസ്റ്റൽ നിർമ്മിച്ചത്. അറുപത് വർഷം മുൻപ് പ്രവർത്തനം ആരംഭിച്ച താണ പോസ്റ്റ്മെട്രിക് ഹോസ്റ്റലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനമാണ് ഇപ്പോൾ സാധ്യമായിരിക്കുന്നത്. വിദ്യാർത്ഥികൾക്കുള്ള കിടപ്പുമുറികൾ, പഠനമുറി, ലൈബ്രറി, സന്ദർശകർക്കുള്ള മുറി, ഭക്ഷണം പാചകം ചെയ്യുന്നതിനും വിളമ്പുന്നതിനുമുള്ള പ്രത്യേകം മുറികൾ എന്നിവ ഉൾകൊള്ളുന്നതാണ് പുതിയ കെട്ടിടം. 55 വിദ്യാർത്ഥികൾക്ക് ഇവിടെ താമസിച്ച് പഠിക്കാവുന്നതാണ്.
പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്ത് ഒരു ജനതയെ സമൂഹത്തിന്റെ മുൻ നിരയിലെത്തിക്കുന്നതിനായി പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പുകൾക്ക് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആധുനികവത്കരിക്കും.