സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിനോടനുബന്ധിച്ച് ചാലക്കുടി കാർമ്മൽ ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ ചാലക്കുടി താലൂക്ക് തല കരുതലും കൈത്താങ്ങും അദാലത്ത് നടന്നു. അദാലത്തിൽ ലഭിച്ച 624 പരാതികളിൽ 312 എണ്ണം തീർപ്പായി. ബാക്കി പരാതികൾ അടിയന്തര നടപടികൾ സ്വീകരിക്കാനും തീർപ്പാക്കുന്നതിനും വേണ്ടി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. അർഹരായവർക്ക് മുൻഗണന റേഷൻ കാർഡുകളും അദാലത്തിൽ വിതരണം ചെയ്തു.
