ഡോ.ബി. ആര്‍ അംബേദ്കര്‍ മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി-പട്ടിക വര്‍ഗ്ഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മികച്ച റിപ്പോര്‍ട്ടിനു പട്ടികജാതി വികസന വകുപ്പു നല്‍കുന്ന ഡോ. ബി ആര്‍ അംബേദ്കര്‍ മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.
അച്ചടി/ദൃശ്യ/ശ്രവ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടുകള്‍ക്കാണ് അവാര്‍ഡ്. 2023 ആഗസ്റ്റ് 16 മുതല്‍ 2024 ആഗസ്റ്റ് 15 വരെയുളള റിപ്പോര്‍ട്ടുകളും പ്രോഗ്രാമുകളുമാണ് അവാര്‍ഡിനു പരിഗണിക്കുക.
അച്ചടി മാധ്യമ വിഭാഗത്തില്‍ എന്‍ട്രികള്‍ സമര്‍പ്പിക്കുന്നവര്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത /ഫീച്ചര്‍/ പരമ്പര എന്നിവയുടെ അഞ്ചു പകര്‍പ്പുകള്‍ ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം സഹിതം ലഭ്യമാക്കണം. അപേക്ഷകരുടെ പേര്, മേല്‍വിലാസം, ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ ചേര്‍ത്തിരിക്കണം.
ദൃശ്യ മാധ്യമങ്ങളില്‍ നിന്നുളള എന്‍ട്രികള്‍ ന്യൂസ് സ്റ്റോറിയോ കുറഞ്ഞത് അഞ്ച് മിനിട്ടെങ്കിലും ദൈര്‍ഘ്യമുളള വാര്‍ത്താധിഷ്ഠിത പരിപാടിയോ ഡോക്യുമെന്ററിയോ ആയിരിക്കണം. സി.ഡി/ ഡി.വി.ഡി അല്ലെങ്കില്‍ പെന്‍ഡ്രൈവിലോ ആകണം എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്. നിശ്ചിത ഫോര്‍മാറ്റിലുള്ള എന്‍ട്രികള്‍ (5 കോപ്പികള്‍), ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം, എന്‍ട്രിയെ കുറിച്ചുളള ലഘുവിവരണം, അപേക്ഷകരുടെ പേര്, മേല്‍വിലാസം, ഫോട്ടോ, ഫോണ്‍ നമ്പര്‍ സഹിതം ലഭ്യമാക്കണം.
ശ്രവ്യ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്ത പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തെ സംബന്ധിക്കുന്ന എല്ലാവിധ പ്രോഗ്രാമുകളും അവാര്‍ഡിന് പരിഗണിക്കും. പ്രോഗ്രാമിന്റെ ലഘു വിവരണം, എന്‍ട്രികള്‍ സിഡി/ഡിവിഡി അല്ലെങ്കില്‍ പെന്‍ഡ്രൈവിലാക്കി (5 കോപ്പികള്‍) പ്രക്ഷേപണം ചെയ്ത നിലയത്തിലെ പ്രോഗ്രാം ഡയറക്ടറുടെ സാക്ഷ്യപത്രം അപേക്ഷകരുടെ പേര്, മേല്‍വിലാസം, ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം നവംബര്‍ 14 നകം ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതിവികസന വകുപ്പ്, അയ്യങ്കാളി ഭവന്‍, കനകനഗര്‍,വെളളയമ്പലം, കവടിയാര്‍ പി ഒ, തിരുവനന്തപുരം -3 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം.
അവാര്‍ഡ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും കൂടുതല്‍ വിവരങ്ങള്‍ക്കു വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വെബ്‌സൈറ്റ് www.scdd.kerala.gov.in . ഫോണ്‍: 0471 – 2315375 , 0484 2422256 ഇ-മെയില്‍ ddoscekm@gmail.com.