Scheduled caste candidates can apply for parisheelanam with stipend

പട്ടികജാതി ഉദ്യോഗാര്‍ഥികള്‍ക്ക് സ്റ്റൈപന്റോടെ പരിശീനത്തിന് അപേക്ഷിക്കാം

ജില്ലാ പട്ടികജാതി വികസന ഓഫീസ് മുഖേന മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ‘അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശീലനം’ എന്ന പദ്ധതിയിലേക്ക് യോഗ്യരായ പട്ടികജാതി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും രണ്ട് വര്‍ഷത്തേക്ക് പ്രതിമാസ സ്റ്റൈപന്റ് അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. ഈ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് ജോലി നേടുന്നതിന് ആവശ്യമായ പ്രവൃത്തി പരിചയം ലക്ഷ്യമാക്കി ജില്ലാ പഞ്ചായത്ത് സ്ഥാപനങ്ങളില്‍ തൊഴില്‍ പരിചയം നല്‍കുന്നതാണ് പദ്ധതി.

യോഗ്യത, പ്രതിമാസ സ്റ്റൈപന്റ് എന്ന ക്രമത്തില്‍: ബി.എസ്.സി നഴ്‌സിങ് -10,000 (നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരം നിര്‍ബന്ധം), നഴ്‌സിംഗ് ജനറല്‍ – 8,000, എം.എല്‍.ടി, ഫാര്‍മസി, റേഡിയോ ഗ്രാഫര്‍ തുടങ്ങിയ പാരാമെഡിക്കല്‍ യോഗ്യതയുള്ളവര്‍ – 8000 (പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നിര്‍ബന്ധം), ബി.ടെക് സിവില്‍ എഞ്ചിനീയറിംഗ് – 10000, പോളിടെക്‌നിക് (സിവില്‍) – 8000, ഐ.ടി.ഐ (സിവില്‍) – 7000. അപേക്ഷകള്‍ ഒക്‌ടോബര്‍ 22 ന് മുമ്പ് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം.