പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിലെ ജെ.ഡി.സി, എച്ച്.ഡി.സി പാസ്സായ വിദ്യാർത്ഥികൾക്ക് സഹകരണ സ്ഥാപനങ്ങളിൽ അപ്രന്റിഷിപ്പ് നൽകുന്നതിന് തീരുമാനമായി.പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ കൂടി പങ്കെടുത്ത യോഗത്തിൽ വച്ചാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.
ഈ മേഖലയിൽ നിന്നുള്ള യുവജനങ്ങളെ സഹകരണ പ്രസ്ഥാനത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് ഈ പദ്ധതി തയാറാക്കിയിരിക്കുന്നത്. ഒരു വർഷമുതൽ രണ്ടു വർഷം വരെ അപ്രന്റിഷിപ്പ് അനുവദിക്കുക. പട്ടികജാതി-പട്ടികവർഗ്ഗ സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും തീരുമാനം എടുത്തു. ഇതിന്റെ ഭാഗമായി പട്ടികജാതി-പട്ടികവർഗ്ഗ സഹകരണ സംഘങ്ങളിലെ ബോർഡ് അംഗങ്ങൾക്ക് മൺവിളയിലെ പരിശീലന കേന്ദ്രത്തിൽ സ്കിൽ ഡവലപ്പ്മെന്റ്ട്രെയിനിങ്ങുകളും , സഹകരണ നിയമ പരിജ്ഞാന കോഴ്സും നടത്തും. പട്ടികജാതി-പട്ടികവർഗ്ഗ സഹകരണ സംഘങ്ങളിലെ സ്ഥിരം ജീ വനക്കാരായ 306 പേർക്ക് കോ-ഓപ്പറേറ്റീവ് വെൽഫെയർ ബോർഡിൽ അംഗത്വം നൽകും.