4 crores have been sanctioned for comprehensive development of Scheduled Castes and Scheduled Tribes sanctuaries

പട്ടികജാതി – പട്ടിക വർഗ്ഗ സങ്കേതങ്ങളുടെ സമഗ്ര വികസനത്തിനായി 4 കോടി രൂപ അനുവദിച്ചു

പട്ടികജാതി – പട്ടിക വർഗ്ഗ വികസന വകുപ്പ് അംബേദ്കർ ഗ്രാമം പദ്ധതി 2023-24 ൽ ഉൾപ്പെടുത്തി ചേലക്കര നിയോജക മണ്ഡലത്തിലെ രണ്ട് പട്ടികജാതി കോളനികളുടെയും അംബേദ്കർ സെറ്റിൽമെൻ്റ് പദ്ധതി 2022-23 ൽ ഉൾപ്പെടുത്തി രണ്ട് പട്ടികവർഗ്ഗ സങ്കേതങ്ങളുടെയും സമഗ്ര വികസനത്തിനായി 4 കോടി രൂപ അനുവദിച്ചു.

മുള്ളൂർക്കര ഗ്രാമ പഞ്ചായത്തിലെ ഇടപ്പാറ ഗ്രാമത്തിന് 1 കോടി രൂപ, കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ മാളിയംകുന്ന് ഗ്രാമം സമഗ്രവികസനത്തിന് 1 കോടി രൂപ, അംബേദ്കർ സെറ്റിൽമെൻ്റ് പദ്ധതി 2022-23 ൽ ഉൾപ്പെടുത്തി പഴയന്നൂർ ഗ്രാമപഞ്ചായത്തിലെ മാട്ടിൻമുകൾ, മാങ്കുളമ്പ് പട്ടികവർഗ്ഗ സങ്കേതങ്ങളുടെ സമഗ്ര വികസനത്തിനായി ഓരോ കോടി വീതവും അനുവദിച്ചു.